ബീജിങ്: ഇ-കോമേഴ്സ് വ്യവസായത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി ആലിബാബ. ഇതിനൊപ്പം പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറേയും നിയമിച്ചു. തിങ്കളാഴ്ചയാണ് ആലിബാബ ഗ്രൂപ്പ് നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചത്. സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം, വിവിധ ഏജൻസികളുടെ നിയന്ത്രണങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്കിടെയാണ് ആലിബാബയുടെ നടപടി.
ആലിബാബക്ക് ഇ-കോമേഴ്സ് വ്യവസായത്തിനായി ഇനി രണ്ട് കമ്പനികളുണ്ടാവും. ഇന്‍റർനാഷണൽ ഡിജിറ്റൽ കോമേഴ്സും, ചൈന ഡിജിറ്റൽ കോമേഴ്സുമാവും ആലിബാബയുടെ കമ്പനികൾ.
ഇന്‍റർനാഷണൽ ബിസിനസിനായുള്ള സ്ഥാപനത്തിൽ അലിഎക്സ്പ്രസ്, ആലിബാബ.കോം, ലാസാഡ എന്നിവ ഉൾക്കൊള്ളുനു. ജിങ് ഫാനിനായിരിക്കും കമ്പനിയുടെ ചുമതല. ചൈനയുടെ ഡിജിറ്റൽ കോമേഴ്സിന് വേണ്ടിയുള്ള സ്ഥാപനത്തെ ട്രുഡി ഡായും നയിക്കും.
മാഗി വുയുടെ പിൻഗാമിയായി ടോബി ഷു കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാവും. ഷു 2019ൽ ആലിബാബയുടെ ഡെപ്യൂട്ടി സി.എഫ്.ഒയായിരുന്നു. സി.എഫ്.ഒ സ്ഥാനം പോവുമെങ്കിലും മാഗി വു കമ്പനിയുടെ ഡയറക്ടർ ബോർഡിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.