വാഷിങ്ടൺ: ആമസോണിലേക്ക് ജീവനക്കാരെ തേടിയുള്ള സി.ഇ.ഒ ജെഫ് ബെസോസിന്റെ ആദ്യ പരസ്യം വൈറൽ. 1994 ആഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ച പരസ്യം ടെക് ജേണലിസ്റ്റായ ജോൺ എറിലിച്ച്മാനാണ് പങ്കുവെച്ചത്. ട്വിറ്റിൽ പങ്കുവെച്ച പരസ്യത്തിന് 900 റീ ട്വിറുകളും 9000ത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
സി/സി++/യുനിക്സ് ഡെവലപ്പറെ തേടിയാണ് ജെഫ് ബെസോസ് പരസ്യമിട്ടത്. യോഗ്യതയായി ബി.എസ്, എം.എസ് അല്ലെങ്കിൽ പി.എച്ച്.ഡി വേണമെന്നാണ് അറിയിച്ചിരിക്കുന്നത്. സിയാറ്റിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് സംരംഭത്തിനായാണ് ആളുകളെ തേടുന്നതെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വെബ് സെർവറിനെ കുറിച്ച് എച്ച്.ടി.എം.എല്ലിനെ കുറിച്ചുമുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കുമെങ്കിലും നിർബന്ധിത യോഗ്യതയല്ലെന്ന് വ്യക്തമാക്കുന്നു. 1994ൽ വാഷിങ്ടണിലെ ബെല്ലാവ്യുവിലെ ഒരു ഗാരേജിലാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. ബുക്കുകളുടെ വിതരണത്തിന് വേണ്ടിയുള്ള മാർക്കറ്റ്പ്ലേസായാണ് ആമസോൺ തുടങ്ങിയത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് സൈറ്റായി ആമസോൺ വളർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.