ഷാർജ: ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോണിന് ഷാർജയിലെ ഹംറിയ ഫ്രീസോണിൽ പുതിയ ലോജിസ്റ്റിക് സെന്റർ നിർമിക്കുന്നു. ഇതിനായുള്ള കരാറിൽ ഹംറിയ ഫ്രീസോൺ അതോറിറ്റിയും (എച്ച്.എഫ്.സെഡ്.എ) ആമസോൺ യു.എ.ഇയും കരാറിൽ ഒപ്പുവെച്ചു. പുതിയ ലോജിസ്റ്റിക് സെന്റർ നിർമിക്കുന്നതിലൂടെ വടക്കൻ എമിറേറ്റിൽ ആമസോണിന്റെ സേവനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ആമസോൺ യു.എ.ഇ വൈസ് പ്രസിഡന്റ് റൊണാൾഡ് മൗച്ച്വർ, ഹംറിയ ഫ്രീസോൺ അതോറിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖാസിമി എന്നിവർ ചേർന്നാണ് പാട്ടക്കരാറിൽ ഒപ്പുവെച്ചത്. ഈ വർഷം തുടക്കത്തിൽ ഇന്ത്യൻ ഓയിൽ ആൻഡ് ഊർജ കമ്പനിയായ ഇൻഫിനിറ്റ് മൈനിങ് ആൻഡ് എനർജിയുമായും എച്ച്.എഫ്.സെഡ്.എ പാട്ടക്കരാറിൽ ഒപ്പുവെച്ചിരുന്നു. ഫ്രീസോണിൽ മൾട്ടി ഫങ്ഷനൽ ഇന്ധന സംസ്കരണ ശാല നിർമിക്കാനായിരുന്നു കരാർ. പ്രതിദിനം 10,000 ബാരൽ ഇന്ധനം സംസ്കരിക്കാൻ പുതിയ റിഫൈനറിക്ക് ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.