ഓരോ മൂന്ന് ദിവസവും പുതിയ കഫേ; ഇന്ത്യയിൽ വൻ വളർച്ച ലക്ഷ്യമിട്ട് സ്റ്റാർബക്സ്

മുംബൈ: ആഗോള ചീഫ് എക്സിക്യൂട്ടീവ് ലക്ഷ്മൺ നരസിംഹനെ മാറ്റിയത് കമ്പനിയുടെ ബിസിനസിനെ ബാധിക്കില്ലെന്ന് സ്റ്റാർബക്സിന്റെ സി.ഇ.ഒ സുനിൽ ഡിസൂസ. ചെയർമാൻ മാറിയത് കൊണ്ട് കമ്പനിയുടെ വികസന പദ്ധതിയിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാർബക്സിന് 440 കഫേകളാണ് ഇന്ത്യയിലുള്ളത്. പൊതുവെ ചായ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്കിടയിൽ കഫേകൾ തുടങ്ങി വിജയിപ്പിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും സ്റ്റാർബക്സ് പറഞ്ഞു. അതേസമയം, മൂന്ന് ദിവസത്തിലൊരിക്കൽ ഇന്ത്യയിൽ പുതിയൊരു ഔട്ട്​ലെറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 2028നുള്ളിൽ ഇന്ത്യയിലെ കഫേകളുടെ എണ്ണം ആയിരമാക്കി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും സുനിൽ ഡിസൂസ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്റ്റാർബക്സ് അവരുടെ ചെയർമാനെ മാറ്റിയത്. ഇന്ത്യക്കാരനായ ലക്ഷ്മൺ നരസിംഹന് പകരം ബ്രിയാൻ നിക്കോളി​നെയാണ് കമ്പനി തല​പ്പത്തെത്തിച്ചത്.

സ്റ്റാർബക്സ് നീക്കിയത് ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും ജോലി ചെയ്യില്ലെന്ന് പറഞ്ഞ സി.ഇ.ഒയെ

ലോകപ്രശസ്ത റീടെയിൽ ഫുഡ് ചെയിനായ സ്റ്റാർബക്സ് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ സി.ഇ.ഒ മാറ്റിയത്. ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹന് പകരം ബ്രിയാൻ നിക്കോളിനേയൊണ് സ്റ്റാർബക്സ് കമ്പനിയുടെ തലപ്പത്തെത്തിച്ചിരിക്കുന്നത്. ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും ജോലി ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ലക്ഷ്മൺ നരസിംഹൻ മുമ്പ് വാർത്തകളിൽ ഇടംപിടിച്ചത്.

പെപ്സികോ ഉൾപ്പടെയുള്ള വമ്പൻ റീടെയിൽ കമ്പനികളുടെ സി.ഇ.ഒയായ ലക്ഷ്മൺ നരസിംഹൻ 2023 മാർച്ചിലാണ് സ്റ്റാർബക്സിന്റെ തലപ്പത്തേക്ക് എത്തുന്നത്. കഴിഞ്ഞ മാസം വർക്ക്-ലൈഫ് ബാലൻസിനെ കുറിച്ച് അദ്ദേഹം ചില ​സന്ദേശങ്ങൾ നൽകിയിരുന്നു.

ആറ് മണിക്കുള്ളിൽ താൻ എപ്പോഴും ജോലി തീർക്കാറുണ്ടെന്ന് നരസിംഹൻ പറഞ്ഞിരുന്നു. വൈകുന്നേരം ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും താൻ ജോലി ചെയ്യാറില്ല. ആറ് മണിക്ക് ശേഷം താൻ മിക്കപ്പോഴും നഗരത്തിലെ ഏതെങ്കിലുമൊരു ബാറിലായിരിക്കുമെന്നും ലക്ഷ്മൺ നരസിംഹൻ പറഞ്ഞു.

അതേസമയം, ലക്ഷ്മൺ നരസിംഹനെ പ്രശംസിച്ച് സ്റ്റാർബക്സ് രംഗത്തെത്തി. കമ്പനിയുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടേയും പങ്കാളികളുടേയും പ്രതീക്ഷക്കൊത്ത് ഉയരുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും സ്റ്റാർബക്സിന്റെ ബോർഡ് പറഞ്ഞു.

Tags:    
News Summary - Appointment of new chairman won't alter plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.