30,000 കോടി വരുമാനമുണ്ടായെന്ന അവകാശവാദവുമായി ബാബ രാംദേവ്​

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ 30,000 കോടിയുടെ വരുമാനമുണ്ടായെന്ന അവകാശവാദവുമായി പതഞ്​ജലി ഗ്രൂപ്പ്​ ചെയർമാൻ ബാബ രാംദേവ്​. രൂചി സോയയിലൂടെയുണ്ടായ 16,318 കോടിയുടെ വരുമാന വർധനവാണ്​ ബാബ രാംദേവിന്​ ഗുണകരമായത്​. കഴിഞ്ഞ വർഷമാണ്​ രുചിസോയയെ പതഞ്​ജലി ഗ്രൂപ്പ്​ ഏറ്റെടുത്തത്​.

നാല്​ വർഷത്തിനുള്ളിൽകടമില്ലാത്ത അവസ്ഥയിലേക്ക്​ കമ്പനിയെ എത്തിക്കുകയാണ്​ ലക്ഷ്യമെന്നും ബാബ രാംദേവ്​ പറഞ്ഞു. പതഞ്​ജലി ആയുർവേദയെ വൈകാതെ ഓഹരി വിപണിയിൽ ലിസ്റ്റ്​ ചെയ്യുമെന്നു അദ്ദേഹം വ്യക്​​തമാക്കി.

2020-21 സാമ്പത്തിക വർഷത്തിൽ 9,738.81 കോടിയുടെ വരുമാനമാണ്​ പതഞ്​ജലി ആയുർവേദക്ക്​ ഉണ്ടായത്​. പതഞ്​ജലി ബിസ്​ക്കറ്റ്​ 650 കോടി, ദിവ്യ ഫാർമസി 850 കോടി, പതഞ്ജലി ആ​ഗ്രോ 1600 കോടി എന്നിങ്ങനെയാണ്​ വിവിധ കമ്പനികളുടെ വരുമാനം. 

Tags:    
News Summary - Baba Ramdev's Patanjali Group clocks ₹30k cr turnover in FY'21; aims to be debt free in 3-4 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.