വിജയ്​ മല്യയുടെ 5,500 കോടിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി എസ്​.ബി.ഐ

ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യയുടെ 5500 കോടിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി പൊതുമേഖല ബാങ്കായ എസ്​.ബി.ഐ. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ്​ ബ്രുവറീസിലെ 16.15 ശതമാനം ഓഹരിയാണ്​ ബ്ലോക്ക്​ ഡീൽസിലൂടെ എസ്​.ബി.ഐ വിൽക്കുന്നത്​.

നേരത്തെ കള്ളപ്പണം വെളുപ്പിക്കുന്നത്​ തടയുന്ന കോടതി എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ഏറ്റെടുത്ത മല്യയുടെ ആസ്​തികൾ ബാങ്കുകൾക്ക്​ കൈമാറാൻ ഉത്തരവിട്ടിരുന്നു. ഏ​കദേശം 9,000 കോടി മൂല്യം വരുന്ന മല്യയുടെ ആസ്​തി എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടിയിട്ടുണ്ട്​.

കിങ്​ഫിഷർ എയർലൈൻസ്​ എടുത്ത വായ്​പയുമായി ബന്ധപ്പെട്ടാണ്​ മല്യ അന്വേഷണം നേരിടുന്നത്​. ഇ.ഡിക്ക്​ പുറമേ ഇതുമായി ബന്ധപ്പെട്ട കേസ്​ സി.ബി.ഐയും ​അന്വേഷിക്കുന്നുണ്ട്​. പൊതുമേഖല ബാങ്കുകളിൽ നിന്ന്​ എടുത്ത വായ്​പ തിരിച്ചടക്കാതെ 2016ലാണ്​ മല്യ രാജ്യം വിട്ടത്​

Tags:    
News Summary - Banks to sell Mallya's UBL shares worth Rs 5,500 cr after PMLA court nod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.