സൂം മീറ്റിങ്ങിലൂടെ ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റർ.കോമിൽ നിന്നും കൂടുതൽ രാജി; കാരണം സി.ഇ.ഒയുടെ മടങ്ങിവരവെന്ന് സൂചന

ന്യൂഡൽഹി: സൂം മീറ്റിങ്ങിലൂടെ ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റർ.കോമിൽ നിന്നും കൂടുതൽ പേർ രാജിവെക്കുന്നു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സാറ പിയേഴ്സ് സീനിയർ വൈസ് പ്രസിഡന്റ് ഇമ്മാനുവൽ സാന്ത ഡോണാറ്റോ എന്നിവർ രാജിക്കൊരുങ്ങുന്നതായാണ് സൂചന. സി.ഇ.ഒയായി വിശാൽ ഗാർഗിന്റെ മടങ്ങി വരവാണ് ഇവരുടെ രാജികളിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഡിസംബറിൽ വിശാൽ ഗാർഗ് ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിട്ടതിൽ ഇരുവർക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. നടപടിക്കെതിരെ ഇരുവരും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, രാജി സംബന്ധിച്ച് പ്രതികരണം നടത്താൻ ഇരുവരും തയാറായിട്ടില്ല.

വിശാൽ ഗാർഗിന്റെ തീരുമാനത്തിന് പിന്നാലെ നിരവധി ഉദ്യോഗസ്ഥർ ബെറ്റർ.കോമിൽ നിന്നും രാജിവെച്ചിരുന്നു. കമ്പനി ​വൈസ് പ്രസിഡന്റ് പാട്രിക് ലെനിഹാൻ, പബ്ലിക് റിലേഷൻ മേധാവി താന്യ ഗിലോഗ്ലി, മാർക്കറ്റിങ് മേധാവി മെലാനിയ ഹാൻ എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. പിയേഴ്സും ഡോണോറ്റയും 2016ലാണ് ബെറ്റർ.കോമിൽ എത്തിയത്. കഴിഞ്ഞ ഡിസംബറിലെ വിവാദ സൂം മീറ്റിങ്ങിന് പിന്നാലെ​ ബെറ്റർ.കോം സി.ഇ.ഒ വിശാൽ ഗാർഗ് ഒരു മാസം പദവിയിൽ നിന്നും മാറി നിന്നിരുന്നു. അദ്ദേഹം തിരിച്ചെത്തിയതിന് പിന്നാലെയാണ് കമ്പനിയിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തത്.

Tags:    
News Summary - Better.com loses more top execs in wake of Vishal Garg’s return as CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.