ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും വലിയ ലാഭമുണ്ടാക്കി പൊതുമേഖല എണ്ണ കമ്പനിയായ ബി.പി.സി.എൽ. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിലാണ് ബി.പി.എസ്.എൽ വലിയ ലാഭമുണ്ടാക്കിയത്. നാലാം പാദത്തിൽ 11,940.1 കോടിയാണ് കമ്പനിയുടെ അറ്റാദായം. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 2,777.6 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം.
ലാഭത്തിൽ നാലിരട്ടി വർധനയാണ് ലാഭത്തിലുണ്ടായത്. ആകെ വരുമാനം 6,992.9 കോടി വർധിച്ച് 98,755.62 കോടിയായി. 14.1 ശതമാനത്തിന്‍റെ വർധനയാണ് വരുമാനത്തിൽ ഉണ്ടായത്. ഓഹരിയൊന്നിന് 58 രൂപ ഡിവിഡന്‍റ് നൽകുമെന്നും ബി.പി.സി.എൽ അറിയിച്ചു.
ഇന്ത്യൻ റീടെയിൽ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാൻ സാധിച്ചത് ബി.പി.സി.എല്ലിന് ഗുണകരമായി. ഇതിൻൊപ്പം ഇന്ധനവിലയിലുണ്ടായ വർധനവും കമ്പനിയുടെ പ്രകടനത്തിൽ നിർണായകമായെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.