ന്യൂഡൽഹി: ആസ്തമ, ശ്വാസകോശ രോഗങ്ങൾ എന്നിവക്കുള്ള മരുന്നുകളുടെ വില വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ട് സിപ്ല. ഉൽപാദന ചെലവിൽ 300 ശതമാനം വർധനയുണ്ടായെന്നും അതിനാൽ വില വർധിപ്പിക്കണമെന്നുമാണ് സിപ്ലയുടെ ആവശ്യം.
ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ്, മിനിസ്ട്രി ഓഫ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസറിന് കീഴിൽ വരുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്കാണ് സിപ്ല ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ശ്വാസകോശ രോഗങ്ങൾക്കുപയോഗിക്കുന്ന മരുന്നുകളുടെ വില വർധിപ്പിക്കണമെന്നാണ് സിപ്ലയുടെ ആവശ്യം. ഈ മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രൊപ്പെലന്‍റ് പി 227ന്‍റെ വില വർധിച്ചതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നും സിപ്ല കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മരുന്ന് നിർമ്മാണ ചെലവിൽ 300 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് കത്തിൽ സിപ്ല ചൂണ്ടിക്കാട്ടുന്നു. അതേസമയം, സിപ്ലയുടെ കത്തിനെ കുറിച്ച് കേന്ദ്രസർക്കാറിന്‍റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.