ന്യൂഡൽഹി: പ്രസിഡന്റ് ഡോണൾഡ് ട്രംപിെൻറ ഭീഷണിക്ക് പിന്നാലെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഉൽപന്നങ്ങൾക്ക് തീരുവ കുറക്കാനുള്ള നീക്കവുമായി ഇന്ത്യ. പ്രത്യേക സ്റ്റീൽ, വിലകൂടിയ മോേട്ടാർ സൈക്കിളുകൾ, വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയുടെ തീരുവ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം ഇന്ത്യയും ചൈനയും ബ്രസീലുമടക്കം ബ്രിക്സ് രാജ്യങ്ങളെ പേരെടുത്ത് പരാമർശിച്ച ട്രംപ് തിരിച്ചും നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നീക്കം.
അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 20 ഉൽപന്നങ്ങൾക്ക് രാജ്യം നിലവിൽ 100 ശതമാനത്തിലധികം തീരുവ ചുമത്തുന്നുണ്ട്. ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് രാജ്യങ്ങൾക്ക്, 100 ശതമാനം താരിഫ് ചുമത്തുന്നതിനെതിരെ ട്രംപ് പ്രചാരണവേളയിലും മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കൻ ഉൽപാദന മേഖല ശക്തമാക്കുകയാണ് നയമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സ്റ്റീൽ, സെമി കണ്ടക്ടറുകൾ, മരുന്ന് തുടങ്ങിയവയുടെ വില നിയന്ത്രണത്തിലൂടെ ഇത് കൈവരിക്കാമെന്നാണ് ട്രംപ് ഭരണകൂടത്തിെൻറ പ്രതീക്ഷ. ‘ആദ്യം അമേരിക്ക’ സാമ്പത്തിക മാതൃകയുടെ ഭാഗമായി മറ്റു രാജ്യങ്ങളുടെ മേലുള്ള തീരുവ ഉയരുന്നതോടെ അമേരിക്കൻ വ്യവസായികൾക്കും തൊഴിലാളികൾക്കും നികുതിഭാരം കുറയുമെന്നും വലിയ തോതിൽ അമേരിക്ക കേന്ദ്രീകരിച്ച് വ്യവസായങ്ങൾ ആരംഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ.
എന്നാൽ, വർധിച്ച തീരുവ സമ്മർദതന്ത്രമായി ഉപയോഗിക്കുകയാണെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. അനധികൃത കുടിയേറ്റക്കാരെ കയറ്റിയ വിമാനം സ്വീകരിക്കാൻ വിസമ്മതിച്ച കൊളംബിയക്കെതിരെ കഴിഞ്ഞദിവസം അമേരിക്ക 25 ശതമാനം തീരുവ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോക്ക് നിലപാട് മാറ്റേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.