പ്രതിവർഷം 500 ഭിന്നശേഷി യുവതികളുടെ വിവാഹത്തിനായി 10 ലക്ഷം വീതം നൽകും; വിവാഹപ്രതിജ്ഞയുമായി ജീത് അദാനി

പ്രതിവർഷം 500 ഭിന്നശേഷി യുവതികളുടെ വിവാഹത്തിനായി 10 ലക്ഷം വീതം നൽകും; വിവാഹപ്രതിജ്ഞയുമായി ജീത് അദാനി

ന്യൂഡൽഹി: പ്രതിവർഷം 500 ഭിന്നശേഷി യുവതികളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം നൽകുമെന്ന് ഗൗതം അദാനിയുടെ മകൻ ജീത് അദാനി. ഫെബ്രുവരി ഏഴാം തീയതി ജീത് അദാനി ദിവ്യയെ വിവാഹം കഴിക്കാനിരിക്കെയാണ് പ്രഖ്യാപനം. ഗൗതം അദാനിയാണ് മകന്റെ പ്രഖ്യാപനത്തെ കുറിച്ച് അറിയിച്ചത്.

ഒരു പ്രതിജ്ഞയോട് കൂടി വിവാഹജീവിതം ആരംഭിക്കാനാണ് ജീതും ദിവ്യയും തീരുമാനിച്ചിരിക്കുന്നത്. 500 ഭിന്നശേഷി സഹോദരിമാരുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം പ്രതിവർഷം നൽകാനാണ് അവർ തീരുമാനമെടുത്തിരിക്കുന്നത്. പിതാവെന്നനിലയിൽ പൂർണ സംതൃപ്തി നൽകുന്നതാണ് തീരുമാനമെന്നും അദാനി പറഞ്ഞു. ജീത്തിനേയും ദിവ്യയേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദാനി എക്സിൽ കുറിച്ചു.

പദ്ധതിയുടെ ഭാഗമായി വിവാഹിതരായ 21 ഭിന്നശേഷി യുവതികളുമായി ജീത് അദാനി കൂടിക്കാഴ്ച നടത്തി. 27കാരനായ ജീത് അദാനി 2019ലാണ് അദാനി ഗ്രൂപ്പിൽ ചേരുന്നത്. അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന്റെ ഡയറക്ടറായിട്ടായിരുന്നു ആദ്യ നിയമം. പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ജീതിന് കമ്പനിയുടെ പ്രതിരോധ, പെട്രോ കെമിക്കൽ, കോപ്പർ ബിസിനസിന്റേയും ചുമതലയുണ്ട്.

Tags:    
News Summary - Jeet Adani's Wedding Pledge: Rs 10 Lakh For 500 Divyang Brides Every Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.