വാഷിങ്ടൺ: ശതകോടിശ്വരൻ ഇലോൺ മസ്കിന്റെ ഇന്നത്തെ ദിവസത്തെ പ്രഖ്യാപനത്തിൽ ഞെട്ടിയത് ആഗോള വ്യവസായ ലോകമാണ്. ട്വിറ്ററിന് പിന്നാലെ കൊക്കക്കോളയെ വാങ്ങാൻ ഒരുങ്ങുന്നുവെന്നായിരുന്നു മസ്കിന്റെ പ്രഖ്യാപനം.
അടുത്തതായി കൊക്കക്കോളയെ താൻ വാങ്ങുകയാണ്. അതിലേക്കും വീണ്ടും കൊക്കെയ്ൻ ഇടുകയും ചെയ്യും ഇതായിരുന്നു മസ്കിന്റെ ട്വീറ്റ്. അദ്ദേഹം 87 മില്യൺ ഫോളോവേഴ്സ് ട്വീറ്റ് ആഘോഷമാക്കുകയും ചെയ്തു. മസ്കിന്റെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ നിരവധി അഭിപ്രായ പ്രകടനങ്ങളും ഇതുമായി ബന്ധപ്പെട്ട് എത്തി.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള സോഫ്റ്റ് ഡ്രിങ്ക് കമ്പനിയാണ് കൊക്കക്കോള. ട്വിറ്ററിനേക്കാൾ കൂടുതലാണ് കൊക്കക്കോള കമ്പനിയുടെ ഓഹരി വില. ട്വിറ്ററിന്റെ ഓഹരിയൊന്നിന് 54.20 ഡോളറാണ് മസ്ക് നൽകിയതെങ്കിൽ ഏകദേശം 65 ഡോളറാണ് കൊക്കക്കോളയുടെ ഓഹരി വില.
കൊക്കക്കോളയെ വാങ്ങുമെന്ന് മസ്ക് അറിയിച്ച ട്വീറ്റിന് നിങ്ങൾ വളരെ ദരിദ്രനാണെന്ന മറുപടിയാണ് ഫിറ്റ്‍വിറ്റ് എന്ന അക്കൗണ്ടിൽ നിന്ന് വന്നത്. ബ്ലുംബർഗ് ഇൻഡക്സ് പ്രകാരം ലോകത്തെ ഏറ്റവും ധനികനായ മസ്കിന്റെ ആസ്തി 289 ബില്യൺ ഡോളറാണ്. 284.20 ബില്യൺ ഡോളറാണ് കൊക്കക്കോളയുടെ കമ്പനിയുടെ വിപണി മൂലധനം. അതുകൊണ്ട് കൊക്കക്കോളയെ വാങ്ങാൻ മസ്കിനാവില്ലെന്ന വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.