ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളിലൊന്നായ ഇൻഫോസിസിനെതിരായ ആർ.എസ്.എസ് വിമർശനം വലിയ ഞെട്ടലോടെയാണ് ഇന്ത്യൻ വ്യവസായലോകം കേട്ടത്. ഇൻഫോസിസ് രാജ്യദ്രോഹികളാണെന്നായിരുന്നു ആർ.എസ്.എസ് നടത്തുന്ന ഒരു മാസികയിലെ പരാമർശം. വ്യവസായ സൂചികയിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ ഒരു ഭാഗത്ത് ശ്രമം നടക്കുേമ്പാൾ മറുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുത്ത വൃത്തങ്ങളും ആർ.എസ്.എസ് പോലുള്ള സംഘടനകളും കമ്പനികൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നതിൽ വ്യവസായികൾക്ക് ആശങ്കയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ആദായ നികുതി പോർട്ടലിലെ പ്രശ്നങ്ങളെ തുടർന്നാണ് ആർ.എസ്.എസ് ഇൻഫോസിസിനെ രാജ്യദ്രോഹികളാക്കിയത്. ധനകാര്യമന്ത്രാലയം ഇൻഫോസിസ് സി.ഇ.ഒയെ വിളിച്ച് വരുത്തിയതിന് പിന്നാലെയായിരുന്നു വിമർശനം. നേരത്തെ വാണിജ്യമന്ത്രാലയം ടാറ്റ ഗ്രൂപ്പിനെതിരെ രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു. ഇ-കോമേഴ്സ് നിയമങ്ങളെ ടാറ്റ വിമർശിച്ചതാണ് വാണിജ്യമന്ത്രാലയത്തെ ചൊടുപ്പിച്ചത്. ഇന്ത്യൻ കമ്പനികൾക്ക് ലാഭം വേണമെന്ന ചിന്ത മാത്രമാണ് ഉള്ളതെന്നായിരുന്നു വാണിജ്യമന്ത്രാലയത്തിന്‍റെ വിമർശനം.
വിദേശ വ്യവസായികൾക്കെതിരെ വിമർശനം ഉന്നയിക്കുേമ്പാഴും ഇന്ത്യൻ കമ്പനികളെ സംരക്ഷിക്കുന്ന നയമായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ, ഈ നയം മാറുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നാണ് വ്യവസായികളുടെ ആശങ്ക. വലിയ വിമർശനങ്ങൾ ഉണ്ടാവുേമ്പാഴും പ്രധാനമന്ത്രി മോദിയോ മറ്റ് വ്യവസായ സംഘടനകളോ വ്യവസായികളെ പിന്തുണച്ച് രംഗത്തെത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.