റിലയൻസ്​-ഫ്യൂച്ചർ ഗ്രൂപ്പ്​ ഇടപാടിന്​ തിരിച്ചടി; തൽസ്ഥിതി തുടരാൻ കോടതി ഉത്തരവ്​

ന്യൂഡൽഹി: കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്​ കനത്ത തിരിച്ചടി നൽകി കോടതി ഉത്തരവ്​. റിലയൻസ്​ ഇൻഡസ്​ട്രീസുമായുള്ള 24,713 കോടിയുടെ ഇടപാടിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന്​ കോടതി ഫ്യൂച്ചർ ഗ്രൂപ്പിനെ വിലക്കി. സിംഗപ്പൂർ കോടതിയുടെ വിധി മനപ്പൂർവം ലംഘിച്ചുവെന്നും കോടതി കണ്ടെത്തി​​.

കിഷോർ ബിയാനിയുടെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനും കോടതി നിർദേശം നൽകിയിട്ടുണ്ട്​. ഏപ്രിൽ 28 ബിയാനി ഉൾപ്പടെയുള്ളവരോട്​ നേരിട്ട്​ ഹാജരാവാനും നിർദേശിച്ചു. ആമസോൺ നൽകിയ ഹരജിയിലാണ്​ കോടതി ഉത്തരവ്​.

1700 സ്​റ്റോറുകളുമായി രാജ്യത്തെ രണ്ടാമത്തെ റീടെയിൽ ശൃഖലയായ ഫ്യൂച്ചർ ഗ്രൂപ്പിന്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ കോടതി ഉത്തരവ്​. ഫ്യൂച്ചർ ഗ്രൂപ്പിനെ​ ഏറ്റെടുത്ത്​ ഇന്ത്യൻ റീടെയിൽ രംഗത്ത്​ ഒന്നാമതെത്താനുള്ള റിലയൻസിന്‍റെ നീക്കങ്ങൾക്ക്​ കൂടി തിരിച്ചടിയാണ്​ കോടതി ഉത്തരവ്​.

Tags:    
News Summary - Future Retail Restrained By Court From Going Ahead With Reliance Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.