ന്യൂഡൽഹി: വരുമാന വർധനവിൽ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനേയും ആമസോൺ മേധാവി ജെഫ് ബെസോസിനേയും മറികടന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. 2021ൽ അദാനിയുടെ വരുമാനം 16.2 ബില്യൺ ഡോളറിന്‍റെ വർധനയോടെ 50 ബില്യൺ ഡോളറായി. വരുമാന വർധനവിൽ ബെസോസിനേയും മസ്കിനേയും ഗൗതം അദാനി മറികടന്നു. ഓഹരികൾക്കുണ്ടായ കുതിപ്പാണ് ഇന്ത്യൻ വ്യവസായിക്ക് കരുത്ത് പകരുന്നത്.
ബ്ലുംബർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരമാണ് ബെസോസിനേയും മസ്കിനേയും അദാനി മറികടന്നത്. മറ്റൊരു ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനിയുടെ ആസ്തി 2021ൽ 8.1 ബില്യൺ ഡോളറും വർധിച്ചു. അദാനി പോർട്ട്, അദാനി എയർപോർട്ട്, കൽക്കരി ഖനി തുടങ്ങയവയിലെല്ലാം ഗൗതം അദാനിക്ക് വൻ നേട്ടമുണ്ടായി.
അദാനി ടോട്ടൽ ഗ്യാസിന്‍റെ ഓഹരി വില 96 ശതമാനവും അദാനി എന്റർപ്രൈസിേന്റത് 90 ശതമാനവും വർധിച്ചിട്ടുണ്ട്. അദാനി ട്രാൻസ്മിഷൻ, അദാനി പവർ, അദാനി ഗ്രീൻ എനർജി തുടങ്ങിയവയുടെ ഓഹരി വില കുതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.