വാഷിങ്ടൺ: ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരസ്യം പിൻവലിച്ച് ജനറൽ മോട്ടോഴ്സ്. ജനറൽ മോട്ടേഴ്സിന്റെ പ്രധാന എതിരാളിയാണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‍ല.
ബിസിനസിന്റെ സാധാരണയുള്ള നടപടിയുടെ ഭാഗമായി ട്വിറ്ററിന് നൽകിയിരുന്ന പരസ്യങ്ങൾ പിൻവലിക്കുകയാണെന്ന് ജനറൽ മോട്ടോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ട്വിറ്ററുമായുള്ള ആശയവിനിമയം കമ്പനി തുടരുന്നുണ്ടെന്നും ജനറൽ മോട്ടോഴ്സ് വ്യക്തമാക്കി.
മസ്കിന്റെ നേതൃത്വത്തിലുള്ള ട്വിറ്ററിന്റെ പ്രവർത്തനം വിലയിരുത്തുമെന്നും ജനറൽ മോട്ടേഴ്സ് അറിയിച്ചിട്ടുണ്ട്. ട്വിറ്ററിന്റെ 90 ശതമാനം വരുമാനവും പരസ്യത്തിൽ നിന്നുള്ളതാണ്. 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയത്. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സി.ഇ.ഒ ഉൾപ്പടെയുള്ള ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.