മുംബൈ: രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ ഓഹരി വില 30 ശതമാനം ഉയരുമെന്ന് പ്രവചനം. മോർഗൻ സ്റ്റാൻലി, ക്രെഡിറ്റ് സൂസി, ജെ.പി മോർഗൻ, എച്ച്.എസ്.ബി.സി തുടങ്ങിയ ഏജൻസികളാണ് ബാങ്കിന്‍റെ ഓഹരി വില കൂടുമെന്ന് പ്രവചിച്ചത്.
രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 542.20 രൂപയിലേക്ക് എസ്.ബി.ഐയുടെ ഓഹരി വില എത്തിയിരുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ എസ്.ബി.ഐയുടെ ഓഹരി വില 600 കടക്കുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.
മോർഗൻ സ്റ്റാൻലിയുടെ പ്രവചനം അനുസരിച്ച് 680 രൂപയായി എസ്.ബി.ഐയുടെ ഓഹരി വില വർധിപ്പിക്കും. ബാങ്കിന്‍റെ ഓഹരി വില 650 രൂപയായി വർധിക്കുമെന്ന് ജെ.പി മോർഗൻ പ്രവചിക്കുേമ്പാൾ 530ൽ നിന്ന് 650 ആയി വർധിക്കുമെന്നാണ് എച്ച്.എസ്.ബി.സി വ്യക്തമാക്കുന്നു. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ എസ്.ബി.ഐയുടെ അറ്റാദായം 66.7 ശതമാനം വർധിച്ചിരുന്നു. 7,626.6 കോടിയായിരുന്നു എസ്.ബി.ഐയുടെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 4,574.2 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.