ന്യൂഡൽഹി: ജിയോ പ്ലാറ്റ്ഫോമുകളിലെ കോടികളുടെ നിക്ഷേപത്തിന് പിന്നാലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർെടല്ലിനെയും ലക്ഷ്യമിട്ട് ഗൂഗ്ൾ. എയർടെല്ലിൽ ഗൂഗ്ൾ കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോർട്ട്. ഇരുകമ്പനികളും നിക്ഷേപം സംബന്ധിച്ച് ചർച്ച നടത്തിയതായും പറയുന്നു.
ഒരു വർഷത്തോളമായി ഇരു കമ്പനികളും ചർച്ച നടത്തി വരുന്നതായും കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂണിൽ 1.6 ലക്ഷം കോടിയാണ് എയർടെല്ലിന്‍റെ കടം. അതിനാൽതന്നെ എയർടെല്ലിേലക്കുള്ള കോടികളുടെ ഗൂഗ്ൾ നിക്ഷേപം സുനിൽ മിത്തലിന്‍റെ ടെലിേകാം കമ്പനിക്ക് വലിയ ആശ്വാസമായേക്കും.
ആയിരക്കണക്കിന് കോടികളുടെ നിക്ഷേപമായിരിക്കും ഗൂഗ്ൾ എയർടെല്ലിൽ നടത്തുക. ഇതുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി ഇരുകമ്പനികളും ചർച്ച നടത്തിവരുന്നു. അതിനാൽ തന്നെ വമ്പൻ നിക്ഷേപമായിരിക്കും ഗൂഗ്ൾ എയർെടല്ലിൽ നടത്തുക. നിക്ഷേപം സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തേ, ഗൂഗ്ൾ ജിയോ പ്ലാറ്റ്ഫോമുകളിൽ വൻ നിക്ഷേപം നടത്തിയിരുന്നു. 33,737 കോടിയായിരുന്നു നിക്ഷേപം. ഇതോടെ ജിയോയുടെ 7.73 ശതമാനം ഓഹരി ഗൂഗ്ൾ സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.