മുംബൈ: ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ബീജിങ്ങിനെയും പിന്നിലാക്കി ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് മുംബൈ. സാമ്പത്തിക അവലോകന ഗവേഷണ സ്ഥാപനമായ ഹുറൂൺ പുറത്തുവിട്ട പട്ടികയിലാണ് മുംബൈ ആദ്യമായി ഏഷ്യയിലെ സമ്പന്നരുടെ തലസ്ഥാനമായത്.
ഹുറൂൺ കണക്കനുസരിച്ച് മുംബൈയിൽ 100 കോടി ഡോളറിന് മുകളിൽ സമ്പത്തുള്ള 92 പേരാണുള്ളത്. ഇതുവരെ ഏഷ്യയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയിലെ ബീജിങ്ങിൽ 91 പേർ മാത്രമാണ് നിലവിലെ ശതകോടീശ്വരന്മാർ.
ആഗോളതലത്തിൽ യു.എസിലെ ന്യൂയോർക്കാണ് സമ്പന്നരുടെ കേന്ദ്രം. 119 ശതകോടീശ്വരന്മാരാണ് ന്യൂയോർക്ക് നഗരത്തിലുള്ളത്. രണ്ടാമതുള്ള ലണ്ടനിൽ 97 പേരാണ്. ആഗോളതലത്തിൽ മൂന്നാമതാണ് മുംബൈയുടെ സ്ഥാനം.
ഈ സാമ്പത്തിക വർഷത്തിൽ മുംബൈയിൽ 26 ധനികരാണ് പുതിയതായി ശതകോടീശ്വരന്മാരുടെ പട്ടികയിലെത്തിയത്. അതേസമയം, ബീജിങ്ങിൽ 18 പേർ ശതകോടീശ്വര പട്ടികയിൽ നിന്ന് പുറത്താകുകയു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.