വോഡഫോണിന്​ അനുകൂലമായ വിധി ചോദ്യം ചെയ്​ത്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: വോഡഫോണിന്​ അനുകൂലമായ അന്തരാഷ്​ട്ര തർക്കപരിഹാര കോടതി വിധി ചോദ്യം ചെയ്ത്​ കേന്ദ്രസർക്കാർ. വിധിക്കെതിരായി ഡിസംബർ 21അപ്പീൽ സമർപ്പിച്ചുവെന്നാണ്​ റിപ്പോർട്ട്​. മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇന്ത്യൻ ആദായ നികുതി വകുപ്പുമായുള്ള വർഷങ്ങൾ നീണ്ടുനിന്ന വോഡഫോണുമായുള്ള കേസാണ്​ തീർപ്പാക്കിയത്​. 22,000 കോടി നികുതിയിനത്തിൽ വോഡഫോൺ നൽകാനുണ്ടെന്നായിരുന്നു ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കിയത്​. ഇതിനെതിരെ അപ്പീൽ നൽകാൻ മൂന്ന്​ മാസത്തെ സമയമാണ്​ കോടതി ഇന്ത്യക്ക്​ അനുവദിച്ചത്​.

2012 ഫിനാൻസ്​ ആക്​ടിലെ ഭേദഗതിയെ തുടർന്നാണ്​ വോഡഫോണിനോട്​ നികുതിയടക്കാൻ കേന്ദ്രം നിർദേശിച്ചത്​. പലിശയും പിഴയും അടക്കണമെന്നും നികുതി വകുപ്പ്​ ആവശ്യപ്പെട്ടു. വോഡഫോണിന്​ അനുകൂലമായ സുപ്രീംകോടതി കോടതി വിധിയെ തു​ടർന്നായിരുന്നു നിയമം ഭേദഗതി ചെയ്​തത്​. വോഡഫോൺ എസ്സാറിന്‍റെ 67 ശതമാനം ഓഹരികൾ വാങ്ങിയതിന്​ നികുതി നൽകണമെന്നായിരുന്നു സർക്കാറിന്‍റെ ആവശ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.