ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചൈനീസ് ആസ്ഥാനമായുള്ള ഇസഡ്.ടി.ഇ, വിവോ മൊബൈൽ കമ്യൂണിക്കേഷൻ എന്നീ കമ്പനികൾ കേന്ദ്ര നിരീക്ഷണത്തിൽ. മറ്റൊരു കമ്പനിയായ ഷവോമിയുടെ 5551.27 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ മാസം കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ്, രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ചൈനീസ് കമ്പനികൾ കേന്ദ്രത്തിന്‍റെ നിരീക്ഷണത്തിലാകുന്നത്.
കമ്പനികളുടെ ഓഡിറ്റ് റിപ്പോർട്ട് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം പരിശോധിക്കും. ഉടമസ്ഥതയിലും സാമ്പത്തിക കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി വിവോയിൽനിന്നും കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രം രേഖകൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇസഡ്.ടി.ഇയുടെ രേഖകളും അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കേന്ദ്രം നിർദേശം നൽകി.
ഗൽവാൻ സംഘർഷത്തിനും ചൈനീസ് കടന്നുകയത്തിനും പിന്നാലെ 2020 മുതൽ കൂടുതൽ ചൈനീസ് കമ്പനികളെ കേന്ദ്രം നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ടിക് ടോക്ക് ഉൾപ്പെടെ 200ലധികം ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്രം നേരത്തെ നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.