പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു -ടാറ്റ മേധാവി

മുംബൈ: പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ. യുറോപ്പിലെ ഊർജ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം, പാശ്ചാത്യ രാജ്യങ്ങളിലെ ​പണപ്പെരുപ്പം എന്നിവക്കിടയിലും ലോകത്തിലെ അതിവേഗത്തിൽ വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ നിലനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോഗത്തിലും നിക്ഷേപത്തിലുണ്ടായ വർധന, കൺസ്യൂമർ കോൺഫിഡൻസ് എന്നിവയിലെല്ലാം ഇന്ത്യ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവനക്കാർക്ക് അയച്ച കത്തിലാണ് ടാറ്റ ഗ്രൂപ്പ് ചെയർമാന്റെ പരാമർശം. അടുത്ത വർഷത്തോടെ ഇന്ത്യയിൽ പണപ്പെരുപ്പത്തിന്റെ തോത് കുറയും. അടുത്ത വർഷവും അതിവേഗത്തിൽ വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരും. മലിനീകരണത്തിന്റെ തോത് പരമാവധി കുറക്കുന്നതിനുള്ള ശ്രമങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

2022ൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പിന് സാധിച്ചു. എയർ ഇന്ത്യയെ വീണ്ടും സ്വന്തം ഉടമസ്ഥതയിൽ എത്തിക്കാൻ സാധിച്ചു. ടാറ്റ നിയു ആപ്പ് പുറത്തിറക്കി. ഒരു കലണ്ടർ വർഷത്തിൽ അഞ്ച് ലക്ഷം കാറുകൾ പുറത്തിറക്കാൻ സാധിച്ചു. ഇതിൽ 10 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - India well-placed amid global risks, says Tata chief Chandra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.