ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് കൂട്ടത്തോടെ സർവീസ് റദ്ദാക്കിയതിൽ റീഫണ്ട് ഇനത്തിൽ ഇതുവരെ 1,030 കോടി നൽകിയെന്ന് ഇൻഡിഗോ. 99.5 ശതമാനം പേർക്കും റീഫണ്ട് നൽകിയെന്ന് ഇൻഡിഗോ അറിയിച്ചു. ലോക്ഡൗൺ കാലത്ത് യാത്ര ചെയ്യാൻ കഴിയാതിരുന്ന എല്ലാവർക്കും സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മുഴുവൻ തുകയും റീഫണ്ടായി നൽകിയെന്ന് അധികൃതർ അറിയിച്ചു.
1030 കോടി ഇതുവരെ റീഫണ്ട് ഇനത്തിൽ നൽകിയിട്ടുണ്ട്. 99.5 ശതമാനത്തിനും റീഫണ്ട് നൽകി. പണം നൽകാനുള്ളവർക്ക് എത്രയും പെട്ടെന്ന് അത് കൊടുക്കുമെന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനുകളിലൊന്നാണ് ഇൻഡിഗോ.
ലോക്ഡൗണിനെ തുടർന്ന് സർവീസുകൾ നിർത്തിയതോടെ ടിക്കറ്റ് വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് മൂലം റീഫണ്ട് നൽകുന്നതിൽ കാലതാമസമുണ്ടായി. എന്നാൽ, മെയിൽ വിമാന സർവീസ് പുനഃരാരംഭിച്ചതിന് ശേഷം കമ്പനിക്ക് വരുമാനം ലഭിക്കാൻ തുടങ്ങിയപ്പോഴാണ് റീഫണ്ട് വേഗത്തിൽ നൽകാനായതെന്ന് ഇൻഡിഗോ സി.ഇ.ഒ റോണോ ജോയ് ദത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.