ന്യൂഡൽഹി: ഇൻഫോസിസ് സി.ഇ.ഒ സലീൽ പരീഖിന്റെ ശമ്പളത്തിൽ 88 ശതമാനം വർധന. 79.75 കോടിയാണ് പരീഖിന്റെ പ്രതിവർഷ ശമ്പളം. 42 കോടിയിൽ നിന്നാണ് ശമ്പളം വൻ തോതിൽ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സി.ഇ.ഒമാരുടെ പട്ടികയിൽ ഒന്നാമതെത്തി പരീഖ്. കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെട്ടതിനെ തുടർന്നാണ് ശമ്പളം വർധിപ്പിച്ചതെന്ന് ഇൻഫോസിസ് അറിയിച്ചു.
ഓഹരി ഉടമകളുടെ അനുമതിയോടെ ജൂലൈ രണ്ട് മുതൽ ശമ്പള വർധന നടപ്പിലാക്കും. 2022 സാമ്പത്തിക വർഷത്തിൽ 71 കോടിയായിരിക്കും പരീഖിന്റെ ടേക്ക് ഹോം ശമ്പളം. സാധാരണയായി കോർപ്പറേറ്റ് കമ്പനികൾ ശമ്പളം വർധിപ്പിക്കാറുണ്ടെങ്കിലും ഇത്രയും വലിയ വർധന അപൂർവമാണ്.
നേരത്തെ സി.ഇ.ഒയായി സലീൽ പരേഖിനെ തന്നെ നിലനിർത്താൻ ഇൻഫോസിസ് തീരുമാനിച്ചിരുന്നു. ജൂലൈ ഒന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശമ്പളവും വർധിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.