ന്യൂഡൽഹി: ഐ.ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. ഓട്ടോമേഷൻ സംവിധാനം കൂടുതൽ വ്യാപകമാകുന്നതോടെ വലിയ രീതിയിൽ ജീവനക്കാരെ കുറക്കാൻ ഐ.ടി, അനുബന്ധ കമ്പനികൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതുവഴി 100 ബില്യൺ ഡോളർ ലാഭിക്കാമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ.
ഏകദേശം 1.6 കോടി തൊഴിലാളികളാണ് ഇന്ത്യയിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 90 ലക്ഷം പേരും കുറഞ്ഞ സാങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ് ചെയ്യുന്നതെന്ന് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്കോം പറയുന്നു. ഇവരിൽ 30 ശതമാനം പേർക്കെങ്കിലും അടുത്ത വർഷത്തോടെ ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ സംവിധാനത്തിെൻറ വരവായിരിക്കും തൊഴിലുകളെ പ്രതികൂലമായി ബാധിക്കുന്നത്. അമേരിക്കയിൽ ഇതുമൂലം 10 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്കുകൾ. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, കോഗ്നിസെൻറ് തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വർഷം ഒഴിവാക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. സോഫ്റ്റവെയറുകളുടെ സഹായത്തോടെ എല്ലാ ദിവസം തൊഴിലാളികൾ ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കുന്ന സംവിധാനമാണ് റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ. സാധാരണ സോഫ്റ്റ്വെയർ അപ്ലിക്കേഷനേക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.