ന്യൂഡൽഹി: 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഐ.ടി ഭീമൻ അക്സെഞ്ചർ. വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടാവുമെന്ന പ്രവചനങ്ങൾ പുറത്ത് വന്നതോടെയാണ് കമ്പനി വൻതോതിൽ ജീവനക്കാരെ കുറക്കാൻ ഒരുങ്ങുന്നത്. ഇതിനൊപ്പം ആഗോള സമ്പദ്‍വ്യവസ്ഥയിലെ പ്രതിസന്ധിയും കമ്പനിയെ ജീവനക്കാരെ കുറക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിവരം.
വ്യാഴാഴ്ചയാണ് വരുമാനത്തിലും ലാഭത്തിലും കുറവുണ്ടാവുമെന്ന് കമ്പനി പ്രവചിച്ചത്. സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യതയാണ് അക്സെഞ്ചറിനെ വരുമാന-ലാഭകണക്കുകൾ പുനർനിശ്ചയിക്കാൻ പ്രേരിപ്പിച്ചത്. വരുംനാളുകളിൽ വിവിധ കമ്പനികൾ ഐ.ടി ബജറ്റ് കുറക്കാനുള്ള സാധ്യതയും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താനിടയാക്കിയിട്ടുണ്ട്.
നേരത്തെ കമ്പനിയുടെ വരുമാനം എട്ട് മുതൽ 11 ശതമാനം വരെ വർധിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇത് എട്ട് മുതൽ പത്ത് ശതമാനം വരെ മാത്രമേ കൂടുവെന്നാണ് പുതിയ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ഒഴിവാക്കാൻ കമ്പനി നിർബന്ധിതമായത്. നേരത്തെ ലോകത്തെ പല ഐ.ടി കമ്പനികളും മാന്ദ്യം മുന്നിൽകണ്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.