ടെക് കമ്പനിയായ ആമസോണിൽ കൂട്ടപിരിച്ചുവിടലും ചെലവ് ചുരുക്കലും തുടരുന്നതിനിടെ പെൺസുഹൃത്തിനൊപ്പം ആഡംബര നൗകയിൽ അവധി ആഘോഷിച്ച് സി.ഇ.ഒ ജെഫ് ബെസോസ്. 9000 പേരെയാണ് ആമസോൺ ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിട്ടത്. 500 മില്യൺ ഡോളർ വില വരുന്ന ആഡംബര നൗകയിലായിരുന്നു അവധി ആഘോഷം.
സ്പെയിനിലായിരുന്നു ബെസോസിന്റേയും പെൺസുഹൃത്ത് ലോറൻ സാഞ്ചസിന്റേയും ആഘോഷം. ഫോർമുല വണ്ണിന്റെ മിയാമി ഗ്രാൻഡ് പ്രീയിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹം സ്പെയിനിലെത്തിയത്. 410 അടി നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ യാട്ടുകളിലൊന്നാണ് ജെഫ് ബെസോസിന്റേത്.
നേരത്തെ തന്നെ ആമസോണിലെ ജോലി സാഹചര്യങ്ങളേയും വേതനത്തേയും വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. വലിയ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിലും വിമർശനമുയർന്നിരുന്നു. ഇതിനിടെയാണ് ആമസോൺ സ്ഥാപകന്റെ അവധി ആഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.