ന്യൂഡൽഹി: വോഡഫോൺ ഐഡിയയിലെ ഓഹരികൾ കേന്ദ്രസർക്കാറിനോ അവർ പറയുന്ന കമ്പനിക്കോ കൈമാറാമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള. കമ്പനിയിലെ 27 ശതമാനം ഓഹരി കൈമാറമെന്നാണ് കുമാർ മംഗളം ബിർളയുടെ വാഗ്ദാനം. ജൂണിൽ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എ.ജി.ആറായി 58,254 കോടി രൂപയാണ് കേന്ദ്രസർക്കാറിന് വോഡഫോൺ ഐഡിയ നൽകേണ്ടത്. ഇതിൽ 7,854.37 കോടി രൂപ മാത്രമാണ് നൽകിയത്. 50,399.63 കോടിയാണ് ഇനി നൽകേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി ഇത്രയും തുക നൽകാനാവില്ലെന്ന് അറിയിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ എ.ജി.ആർ കുടിശ്ശികക്കെതിരെ വോഡഫോൺ ഐഡിയയും എയർടെലും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി.
കമ്പനി അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്നാണ് കുമാർ മംഗളം ബിർളയുടെ പ്രധാന ആവശ്യം. അല്ലെങ്കിൽ സ്ഥാപനം സർക്കാർ ഏറ്റെടുക്കണം. എന്നാൽ, എയർ ഇന്ത്യ ഉൾപ്പടെയുള്ള കമ്പനികളുടെ സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ വോഡഫോൺ ഐഡിയയെ ഏറ്റെടുക്കാനുള്ള സാധ്യത വിരളമാണ്. വോഡഫോൺ ഐഡിയ കൂടി വിപണിയിൽ നിന്ന് പിൻവാങ്ങുകയാണെങ്കിൽ ടെലികോം മേഖലയിൽ എയർടെല്ലും വോഡഫോണും മാത്രമാവും സ്വകാര്യ കമ്പനികളായി ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.