ലോക്​ഡൗണും വീട്ടിലിരുന്ന്​ ജോലിയും; എയർടെലി​െൻറ വരുമാനം ഉയർന്നു, ലാഭമില്ല

ന്യൂഡൽഹി: കോവിഡും തുടർന്നുണ്ടായ ലോക്​ഡൗണിനുമിടയിലും ഇന്ത്യയിലെ മൊബൈൽ സേവനദാതാക്കളായ എയർടെല്ലി​െൻറ വരുമാനം ഉയർന്നു. താരിഫുകൾ ഉയർത്തിയതും കോവിഡിനെ തുടർന്ന്​ പലരും വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ തുടങ്ങിയതുമാണ്​ എയർടെലിന്​ നേട്ടമായത്​. ജൂലൈ മുതൽ സെപ്​റ്റംബർ വരെയുള്ള സാമ്പത്തിക വർഷത്തി​െൻറ രണ്ടാം പാദത്തിൽ 25,785 കോടിയാണ്​ എയർടെലി​െൻറ വരുമാനം. ഇതാദ്യമായാണ്​ സാമ്പത്തിക വർഷത്തി​െൻറ ഒരു പാദത്തിൽ എയർടെൽ ഇത്രയും വരുമാനം നേടുന്നത്​.

അതേസമയം, എയർടെൽ ഇപ്പോഴും നഷ്​ടത്തിൽ തന്നെയാണ്​ പ്രവർത്തിക്കുന്നത്​. പക്ഷേ, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​​​േമ്പാൾ എയർടെലി​െൻറ നഷ്​ടം കുറഞ്ഞിട്ടുണ്ട്​. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 23,044.9 കോടിയായിരുന്നു കമ്പനിയുടെ നഷ്​ടമെങ്കിൽ ഇക്കുറി അത്​ 763.2 കോടിയായി കുറഞ്ഞു.

റിലയൻസ്​ ജിയോയുടെ വരവോടെയാണ്​ ഇന്ത്യയിൽ എയർടെൽ ഉൾപ്പടെയുള്ള കമ്പനികൾക്ക്​ കാലിടറിയത്​. എന്നാൽ, പുതിയ ഓഫറുകൾ നൽകിയും അതിവേഗ ഇൻറർനെറ്റ്​ സംവിധാനം വ്യാപകമാക്കിയുമെല്ലാം ഇന്ത്യയിലെ മൊബൈൽ വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള ശ്രമത്തിലാണ്​ കമ്പനികളെല്ലാം.

Tags:    
News Summary - Lockdown, WFH Effect: Bharti Airtel Posts Highest-Ever Quarterly Revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.