മുംബൈ: മലേഷ്യയിലെ ബജറ്റ് എയർലൈനായ എയർ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇന്ത്യയിലെ നിക്ഷേപങ്ങളിൽ പുനഃരാലോചന നടത്തുമെന്ന സൂചനകൾ എയർ ഏഷ്യ നൽകി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജപ്പാനിലെ പ്രവർത്തനങ്ങൾ എയർ ഏഷ്യ നിർത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജപ്പാനിലെ മാതൃകയിൽ എയർ ഏഷ്യ ഇന്ത്യയിലേയും നിക്ഷേപത്തിൽ പുനഃപരിശോധനയുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എയർ ഏഷ്യ ഇന്ത്യയിൽ 49 ശതമാനം ഓഹരിയാണ് കമ്പനിക്കുള്ളത്. ബാക്കി ഓഹരികൾ ടാറ്റ സൺസിൻെറ ഉടമസ്ഥതയിലാണ്. ടാറ്റ ഗ്രൂപ്പ് എയർ ഏഷ്യയുടെ ഓഹരികൾ കൂടി വാങ്ങാൻ നീക്കം തുടങ്ങിയതായാണ് വാർത്തകൾ. അതേസമയം ഏഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും എയർ ഏഷ്യ അറിയിക്കുന്നുണ്ട്. 2021 മധ്യത്തോടെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്നാണ് എയർ ഏഷ്യയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.