ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും കൂട്ടപിരിച്ചുവിടൽ; 11,000 ജീവനക്കാരെ ഒഴിവാക്കി

വാഷിങ്ടൺ: മെറ്റയിൽ നിന്നും 11,000 ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതികരണവുമായി സി.ഇ.ഒ മാർക്ക് സൂക്കർബർഗ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണുണ്ടായത്. 13 ശതമാനം ജീവനക്കാരെയാണ് ഒഴിവാക്കിയത്. പുതിയ നിയമനങ്ങൾക്ക് കമ്പനി നിയന്ത്രണവും ഏർപ്പെടുത്തിയിരിന്നു. സാമ്പത്തിക വർഷത്തിലെ ഈ പാദത്തിൽ കമ്പനി ഇതുവരെ പുതിയ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല.

മെറ്റയെടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്ന് സി.ഇ.ഒ സൂക്കർബർഗ് പറഞ്ഞു. തീരുമാനം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അറിയാം. പിരിച്ചുവിടൽ നടപടിമൂലം ജോലി നഷ്ടമായവരോട് ക്ഷമ ചോദിക്കുകയാണെന്നും സൂക്കർബർഗ് പറഞ്ഞു.

മെറ്റയുടെ ഓഹരികൾ 71 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക വർഷത്തിന്റെ നിരവധി പാദങ്ങളിൽ മോശം പ്രകടനമാണ് മെറ്റ നടത്തിയത്. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടായിരുന്നു. കോവിഡിന് ശേഷം വരുമാനത്തിൽ വലിയ വർധനയുണ്ടാവുമെന്നായിരുന്നു സൂക്കർബർഗ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആഗോള സമ്പദ്‍വ്യവസ്ഥയിലെ ഇടിവ്, മത്സരം വർധിച്ചത്, പരസ്യവരുമാനത്തിലെ ഇടിവ് എന്നിവയെല്ലാം കമ്പനിക്ക് തിരിച്ചടിയാവുകയായിരുന്നു. 

Tags:    
News Summary - Mark Zuckerberg's "Sorry" For 11,000 Layoffs, That's 13% Of Meta's Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.