മക് ഡൊണാൾഡ് യു.എസിലെ എല്ലാ ഒഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാൾഡ് യു.എസിലെ എല്ലാ ഓഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു. ഈ ആഴ്ച തന്നെ ഓഫീസുകൾ അടച്ചുപൂട്ടുമെന്നും പിരിച്ചുവിടൽ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണിതെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തയാറാകണം എന്ന് ചൂണ്ടിക്കാട്ടി കമ്പനി കഴിഞ്ഞ ആഴ്ച തൊഴിലാളികൾക്ക് ഇ-മെയിൽ നൽകിയിരുന്നു. എത്ര ജീവനക്കാരെ പിരിച്ചു വിടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഏപ്രിൽ മൂന്ന് മുതലുള്ള ആഴ്ചയിൽ സ്ഥാപനത്തിന്റെ ജീവനക്കാരുടെ നിലയും അവരുടെ പങ്കും സംബന്ധിച്ച് പ്രധാന തീരുമാനങ്ങൾ പങ്കുവെക്കുമെന്നാണ് കമ്പനി ജീവനക്കാർക്ക് നൽകിയ ഇ -മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയത്.

ഈ ആഴ്ച ഷെഡ്യൂൾ ചെയ്ത, ജീവനക്കാർ നേരിട്ട് ഹാജരാകേണ്ട യോഗങ്ങളെല്ലാം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ബിസിനസ് തന്ത്രങ്ങൾ പരിഷ്‍കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ നില അവലോകനം ചെയ്യുമെന്ന് കമ്പനി ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

Tags:    
News Summary - McDonald's Temporarily Shuts US Offices, Prepares Layoff Notices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.