രണ്ട് വർഷത്തിനിടെ കൂട്ടിച്ചേർത്തത് 12 ബില്യൺ ഡോളർ; കോളജിൽ പോകാത്ത ഇന്ത്യയിലെ സമ്പന്ന വനിതയുടെ കഥ

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സാവിത്ര ജിൻഡാലിന്റെ ജീവിതം ഒരു സിനിമക്കഥ പോലെ നാടീകയമാണ്. 2005ൽ ഭർത്താവിന്റെ മരണാനന്തരം ഒ.പി ജിൻഡാൽ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്ത സാവിത്രി പിന്നീട് നേട്ടങ്ങളുടെ പടവുകൾ കയറുകയായിരുന്നു. കോളജിൽ പോലും പോവാത്ത സാവിത്രിയുടെ നേട്ടങ്ങൾ ആളുകളെ സംബന്ധിച്ചടുത്തോളം വിസ്മയകരമാണ്. 17 ബില്യൺ ഡോളർ ആസ്തിയു​ള്ള സാവിത്രി കഴിഞ്ഞ രണ്ട് വർഷത്തിനിടെ സമ്പത്തിനൊപ്പം കൂട്ടി​ചേർത്തത് 12 ബില്യൺ ഡോളറാണ്. ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയിലുള്ള ഏക വനിതയാണ് സാവിത്രി ജിൻഡാൽ.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സാവിത്രി ജിൻഡാലിന്റെ സമ്പത്തിന്റെ മൂന്നിരട്ടി വർധനയാണുണ്ടായത്. 55ാം വയസിൽ ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചതോടെയാണ് സാവി​ത്രി കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. കോളജിൽ പോകാത്ത സാവിത്രി ജിൻഡാലിന് ബിസിനസിലെ പരിചയവും കുറവായിരുന്നു.

പിന്നീട് കമ്പനികളുടെ ചുമതല കൃത്യമായി മക്കളെ ഏൽപ്പിക്കുന്നതിലും ബിസിനസ് നടത്തുന്നതിലും സാവിത്രി ജിൻഡാൽ കഴിവ് പ്രകടിപ്പിച്ചു.  ജെ.എസ്.ഡബ്യൂ സ്റ്റീൽ ഉൾപ്പടെയുള്ള വൻ കമ്പനികളെ മികച്ച രീതിയിൽ നയിച്ചാണ് അവർ നേട്ടങ്ങളുടെ പടവുകൾ കയറിയത്.

Tags:    
News Summary - Meet Savitri Jindal, the Richest Woman in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.