ഇക്കുറി ശമ്പള വർധനയില്ലെന്ന് മൈക്രോസോഫ്റ്റ്; തീരുമാനം മാറ്റാം പക്ഷേ...

ഈ വർഷം ശമ്പളവർധനവുണ്ടാവില്ലെന്ന മൈക്രോസോഫ്റ്റ് പ്രഖ്യാപനം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. ട്വിറ്ററിലൂടെ രൂക്ഷമായി ജീവനക്കാർ മൈക്രോസോഫ്റ്റിനെ വിമർ​ശിച്ച് രംഗത്തെത്തി. ജീവനക്കാരിലൊരാൾ കമ്പനിയുടെ മുഖത്തടിക്കാനാണ് തോന്നുന്നതെന്നും പ്രതികരിച്ചു. അതേസമയം, ശമ്പളവർധനക്ക് ഇനിയും സാധ്യതയുണ്ടെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസർ ക്രിസ്റ്റഫർ കാപോസെല്ല

ജീവനക്കാർക്ക് മാത്രമായി അയച്ച സന്ദേശത്തിലാണ് ശമ്പള വർധനയെ സംബന്ധിച്ചുള്ള അദ്ദേത്തിന്റെ പ്രസ്താവന. കമ്പനിയുടെ ഓഹരി വില ഉയർന്നാൽ ശമ്പളവർധനവുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞു. നല്ല ലാഭഫലമുണ്ടായാൽ മൈക്രോസോഫ്റ്റ് ഓഹരികൾ ആകർഷകമായി മാറും. തുടർന്ന് ശമ്പളവർധനവും ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം 33 ശതമാനം നേട്ടമാണ് മൈക്രോസോഫ്റ്റ് ഓഹരികൾക്കുണ്ടായത്. ഈ വർഷം ശമ്പളവർധനവ് വേണ്ടെന്നാണ് മൈക്രോസോഫ്റ്റ് തീരുമാനമെന്ന് സി.ഇ.ഒ സത്യ നദല്ലെ ജീവനക്കാരെ അറിയിച്ചിരുന്നു. സ്ഥിരജീവനക്കാർക്ക് ശമ്പളവർധനയുണ്ടാവില്ലെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വലിയ പ്രതിഷേധമുണ്ടായത്.

Tags:    
News Summary - Microsoft CMO tells employees how to increase their pay after company announces no salary hikes this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.