റിലയൻസും എസ്​.ബി.ഐയും ഉൾപ്പടെ 18 കോർപ്പറേറ്റുകളുടെ റേറ്റിങ്​ ഉയർത്തി മുഡീസ്​

ന്യൂഡൽഹി: റിലയൻസും എസ്​.ബി.ഐയും ഉൾപ്പടെ 18 കോർപ്പറേറ്റ്​ സ്ഥാപനങ്ങളുടെ റേറ്റിങ്​ ഉയർത്തി മുഡീസ്​. ആക്​സിസ്​ ബാങ്ക്​, ഇൻഫോസിസ്​ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ റേറ്റിങ്​ ഉയർത്തിയിട്ടുണ്ട്​.

നെഗറ്റീവിൽ നിന്നും സ്​റ്റേബിളിലേക്കാണ്​ റേറ്റിങ്​ ഉയർത്തിയത്​. ബാങ്ക്​ ഓഫ്​ ബറോഡ, കനറാ ബാങ്ക്​, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ ബാങ്ക്​, പി.എൻ.ബി, എക്​സിം ബാങ്ക്​ എന്നിവയാണ്​ റേറ്റിങ്​ മെച്ചപ്പെട്ട പ്രധാന ബാങ്കുകൾ.

എൻ.ടി.പി.സി, എൻ.എച്ച്​.എ.ഐ, പി.ജി.സി.ഐ.എൽ, ഗെയിൽ, അദാനി ട്രാൻസ്​മിഷൻ, അദാനി പോർട്ട്​സ്​, ഒ.എൻ.ജി.സി, പെട്രോനെറ്റ്​, എൽ.എൻ.ജി, അൾട്രാടെക്​, ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയവയുടേയും റേറ്റിങ്​ ഉയർത്തിയിട്ടുണ്ട്​. 

Tags:    
News Summary - Moody's raises rating outlook to stable for 18 corporates, banks, including RIL, SBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.