റിലയൻസിൽ വീണ്ടും നിക്ഷേപം; ഇക്കുറി അബൂദബിയിൽ നിന്നുള്ള കമ്പനി

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയൻസ്​ ഇൻഡസ്​ട്രീസിൽ വീണ്ടും നിക്ഷേപം. അബൂദബിയിലെ മുബാദല ഇൻവെസ്​റ്റ്​മെൻറ്​ കമ്പനിയാണ്​ നിക്ഷേപം നടത്തിയത്​. റിലയൻസ്​ റീടെയിൽ വെൻച്വർ ലിമിറ്റഡിൽ 6,247.5 കോടിയാണ്​ നിക്ഷേപിച്ചത്​. ഇതോടെ റിലയൻസ്​ റീടെയിലി​െൻറ ഓഹരി മൂല്യം 4.285 ലക്ഷം കോടിയായി.

റിലയൻസ്​ റീടെയിൽ വെൻച്വറി​െൻറ 1.40 ശതമാനം ഇക്വിറ്റി ഓഹരികളാണ്​ അബുദാബി കമ്പനി വാങ്ങുക. നേരത്തെ റിലയൻസ്​ ജിയോയിൽ കമ്പനി 1.2 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.

റിലയൻസ്​ റീടെയിൽ വെൻച്വറിലേക്ക്​ മുബാദാലയെ സ്വാഗതം ​െചയ്യുകയാണ്​. നിക്ഷേപം ഇന്ത്യൻ റീടെയിൽ സെക്​ടറി​െൻറ വികസനത്തിന്​ കരുത്താവുമെന്നും മുകേഷ്​ അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.റിലയൻസ്​ റീടെയിൽ വെൻച്വറിന്​ രാജ്യവ്യാപകമായി 12,000 സ്​റ്റോറുകളാണ്​ ഉള്ളത്​.  

Tags:    
News Summary - Mubadala to invest Rs 6,247.5 crore in Reliance Retail for 1.4 per cent stake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.