മുംബൈ: വ്യവസായ ഭീമൻ മുകേഷ് അംബാനിയുടെ കൈവശം ആഡംബര കാറുകളുടെ വലിയൊരു നിര തന്നെയുണ്ട്. ബുള്ളറ്റ് പ്രൂഫ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളുള്ള കാറുകളാണ് അംബാനിയുടെ കൈവശമുള്ളത്. ഇതിൽ ഏറ്റവും അടുത്തായി അംബാനി വാങ്ങിയത് റേഞ്ച് റോവറും ബെന്റലി ബെന്റയാഗയുടെ പരിഷ്കരിച്ച പതിപ്പുമാണ്.
മൂന്നാമത്തെ ബെന്റലി കാറാണ് ഇപ്പോൾ അംബാനി സ്വന്തമാക്കിയിരിക്കുന്നത്. റോൾസ് റോയ്സ് കള്ളിനന് സമാനമായ എസ്.യു.വിയാണത്. 2020ലാണ് കമ്പനി പുറത്തിറക്കിയത്. W12, V8 എൻജിനുകളും കരുത്ത് പകരുന്ന ബെന്റിലിയാണ് അംബാനിയുടെ ഗാരേജിലുള്ളത്.
ഇതിൽ V18 പെട്രോൾ എൻജിനുള്ള മോഡലാണ് അംബാനി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 4.10 കോടിയാണ് കാറിന്റെ ഇന്ത്യയിലെ ഷോറും വില. അംബാനിയുടെ വസതിയായ ആന്റിലക്ക് പുറത്ത് കാർ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.