ന്യൂഡൽഹി: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിനുമൊപ്പം അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച് മുകേഷ് അംബാനിയും. 100 ബില്യൺ ഡോളറിൽ കൂടുതൽ ആസ്തിയുള്ള 11 പേരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ബിൽഗേറ്റ്സ്, മാർക്ക് സൂക്കർബർഗ്, വാരൻ ബഫറ്റ് എന്നിവരും പട്ടികയിൽ ഉൾപ്പെടും. 100.6 ബില്യൺ ഡോളറിന്‍റെ ആസ്തിയുമായാണ് മുകേഷ് അംബാനി അതിസമ്പന്നരുടെ പട്ടികയിലേക്ക് എത്തിയത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾക്ക് വൻ മുന്നേറ്റമുണ്ടായതോടെയാണ് അംബാനിയുടെ ആസ്തിയും കുതിച്ചത്. ഇൗ വർഷം മുകേഷ് അംബാനിയുടെ ആസ്തിയിൽ 23.8 ബില്യൺ ഡോളിന്‍റെ വർധനയുണ്ടായി. 2005ലാണ് പിതാവ് ധീരുഭായ് അംബാനിയുടെ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങൾ മുകേഷ് അംബാനി ഏറ്റെടുത്തത്.
പിന്നീട് റീടെയിൽ, ടെക്നോളജി, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിലേക്കും അംബാനി വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു. 2016ൽ റിലയൻസ് ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ്. വരുംകാലത്തിന്‍റെ സാധ്യതകൾ മനസിലാക്കി ഊർജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് അംബാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.