ന്യൂഡൽഹി: സമ്പത്തിന്റെ കണക്കിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അദാനിയെ മറികടന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി അംബാനി മാറി. ബ്ലുംബെർഗിന്റെ ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം 99.7 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി.
ഈ വർഷം 9.69 ബില്യൺ ഡോളറാണ് അംബാനി സമ്പത്തിനൊപ്പം കൂട്ടിച്ചേർത്തത്. സമ്പന്നരുടെ പട്ടികയിൽ ലോകത്ത് എട്ടാം സ്ഥാനത്താണ് അംബാനിയിപ്പോൾ. 98.7 ബില്യൺ ഡോളർ ആസ്തിയോടെ ഗൗതം അദാനിയാണ് ഇന്ത്യയിലും ഏഷ്യയിലും അംബാനിക്ക് തൊട്ടുപിന്നിൽ. ആഗോളതലത്തിൽ സമ്പന്നരുടെ പട്ടികയിൽ അദാനിക്ക് ഒമ്പതാം സ്ഥാനമാണുള്ളത്.
പട്ടികയിൽ ടെസ്‍ല തലവൻ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്. 227 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. 149 ബില്യൺ ഡോളർ സമ്പാദ്യത്തിലൂടെ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്. ബെർനാഡ് ആർനോൾട്ട് മൂന്നാമതും ബിൽഗേറ്റ്സ് നാലാമതുമാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ റിലയൻസ് ഓഹരികളിൽ 6.79 ശതമാനത്തിന്റെ വർധനയുണ്ടായിരുന്നു. 2022ൽ 16.61 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഒരു വർഷത്തിനിടെ 27 ശതമാനവും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.