അടുത്ത 20 വർഷത്തിനുള്ളിൽ 30 കമ്പനികളെങ്കിലും റിലയൻസിനെ പോലെ വൻകിട സ്ഥാപനങ്ങളാവുമെന്ന്​ അംബാനി

ന്യൂഡൽഹി: അടുത്ത10 മുതൽ 20 വർഷത്തിനുള്ളിൽ 20 മുതൽ 30 കമ്പനികളെങ്കിലും റിലയൻസിനെ പോലെ വൻകിട സ്ഥാപനങ്ങളാവുമെന്ന് റിലയൻസ്​ ഇൻഡസ്​ട്രീസ്​ ​ ചെയർമാൻ​ മുകേഷ്​ അംബാനി. 38 വർഷമെടുത്താണ്​ റിലയൻസ്​ 200 ബില്യൺ ഡോളർ കമ്പനിയായി മാറിയത്​. എന്നാൽ, അടുത്തതലമുറ ഇന്ത്യൻ കമ്പനികൾ ഇതിന്‍റെ പകുതി സമയം കൊണ്ട്​ ഈ നേട്ടം കൈവരിക്കുമെന്നും അംബാനി പറഞ്ഞു.

റിലയൻസ്​ 15 വർഷം കൊണ്ടാണ്​ ഒരു ബില്യൺ ഡോളർ കമ്പനിയായത്​. 30 വർഷം കൊണ്ട്​ 10 ബില്യൺ ഡോളർ കമ്പനിയായി മാറി​. 35 വർഷം കൊണ്ട്​ 100 ബില്യൺ ഡോളർ കമ്പനിയായും 38 വർഷം കൊണ്ട്​ 200 ബില്യൺ ഡോളർ കമ്പനിയായും വളർന്നു. എനിക്കുറപ്പുണ്ട്​ അടുത്ത തലമുറ വ്യവസായികൾ പകുതി സമയം കൊണ്ട്​ ഈ നേട്ടം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സംരംഭകരുടെ സമൂഹം വിശാലമാവുകയാണ്​​. സമ്പത്ത്​ സൃഷ്ടിക്കലും അനുദിനം വർധിക്കുകയാണ്​. ഇത്​ ഇന്ത്യയെ കൂടുതൽ സമത്വപൂർണമായ രാഷ്ട്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻ എനർജിയിൽ ഇന്ത്യക്ക്​ വലിയ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും മുകേഷ്​ അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Mukesh Ambani says these 20-30 companies can become as big as Reliance Industries in 10-20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.