ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ റീടെയിലിലും മാറ്റം വരുന്നു. റിലയൻസ് റീടെയിലിന്റെ തലപ്പത്തേക്ക് ഇഷ അംബാനിയെത്തുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ റിലയൻസ് റീടെയിൽ വെൻച്വറിന്റെ ഡയറക്ടറാണ് ഇഷ. നിർണായക സ്ഥാനങ്ങൾ വിട്ടൊഴിഞ്ഞ് മുകേഷ് അംബാനി വിശ്രമജീവിതം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്നാണ് റിപ്പോർട്ടുകൾ. തർക്കങ്ങളില്ലാതെ റിലയൻസിൽ തലമുറമാറ്റം സാധ്യമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
30കാരിയായ ഇഷ അംബാനി യാല യൂനിവേഴ്സിറ്റിയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.ഇതാദ്യമായാണ് മുകേഷ് അംബാനി റിലയൻസിന്റെ പ്രവർത്തനങ്ങളിൽ നിന്നും ഔദ്യോഗികമായി മാറി നിൽക്കുന്നത്. ഇതിന്റെ മുന്നൊരുക്കമായി കഴിഞ്ഞ വർഷം തന്നെ റിലയൻസ് ജിയോയുടെയും റീടെയിലിന്റേയും പല പ്രവർത്തനങ്ങളും നിയന്ത്രിച്ചത് മക്കളായിരുന്നു. എന്നാൽ, ചുമതലകൾ ഔദ്യോഗികമായി അവർക്ക് കൈമാറിയിരുന്നില്ല.
നേരത്തെ വാൾട്ടൺ പോലുള്ള വൻകിട കോർപ്പറേറ്റുകൾ എങ്ങനെയാണ് അധികാരകൈമാറ്റം നടത്തുന്നുതെന്നത് സംബന്ധിച്ച് മുകേഷ് അംബാനി ഗവേഷണം നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മക്കൾക്ക് കമ്പനികളുടെ സ്വതന്ത്ര ചുമതല കൈമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.