ന്യൂഡൽഹി: ഓഹരിവിപണിയിലുണ്ടായ കനത്ത നഷ്ടത്തെ തുടർന്ന് ഫോബ്സിെൻറ ശതകോടീശ്വരന്മാരുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ഓഹരി വിലയിലുണ്ടായ കനത്ത നഷ്ടമാണ് അംബാനിക്ക് തിരിച്ചടിയായത്.
നിലവിൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് അംബാനി. നേരത്തേ ഫോബ്സ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ നാലിൽ അംബാനി ഇടംപിടിച്ചിരുന്നു. വെള്ളിയാഴ്ച ആറാം സ്ഥാനത്തായിരുന്നു പട്ടികയിൽ അംബാനിയുടെ സ്ഥാനം.
സെപ്റ്റംബറിൽ അവസാനിക്കുന്ന രണ്ടാംപാദത്തിൽ 15ശതമാനം നഷ്ടം നേരിട്ടതായി കമ്പനി അറിയിച്ചിരുന്നു. റിലയൻസ് ഓയിൽ റിഫൈനിങ് ബിസിനസിൽ കനത്ത നഷ്ടം നേരിട്ടതാണ് കാരണം. ഇതിനുപിന്നാലെ ഓഹരിവിലയിൽ 8.5 ശതമാനം ഇടിവ് നേരിടുകയായിരുന്നു. 9570 കോടിയാണ് രണ്ടാംപാദത്തിലെ റിലയൻസിെൻറ അറ്റാദായം.
കമ്പനിയുടെ ഓഹരിമൂല്യത്തിൽ ഒരു ലക്ഷം കോടിയുടെ നഷ്ടം വന്നതോടെ പട്ടികയിൽ അംബാനിയുടെ ആസ്തി 700 കോടി ഡോളർ കുറഞ്ഞ് 71.3 ബില്ല്യൺ ഡോളറായി. ഇതോടെ അംബാനി പട്ടികയിൽ പിന്തള്ളപ്പെടുകയായിരുന്നു.
രണ്ടാം പാദത്തിെൻറ അറ്റാദായത്തിൽ കുറവ് വന്നതോടെ നിക്ഷേപകർ വ്യാപകമായി റിലയൻസ് ഓഹരികൾ വിറ്റൊഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.