ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഏഷ്യയിലെ രണ്ടാമത്തെ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓഫീസിനായി മാനേജറേയും നിയമിച്ചിട്ടുണ്ട്. മാനേജർ മറ്റ് ജീവനക്കാരെ തെരഞ്ഞെടുത്ത് വൈകാതെ ഓഫീസിന്റെ പ്രവർത്തനം തുടങ്ങുമെന്നാണ് വാർത്തകൾ.
നിരവധി ധനകരാണ് സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുടങ്ങിയിരിക്കുന്നത്. ഹെഡ്ജ് ഫണ്ടിന്റെ ശതകോടീശ്വരൻ റേയ് ഡാലിയോ, ഗൂഗ്ൾ സഹസ്ഥാപകൻ സെർജി ബ്രിൻ എന്നിവർക്കെല്ലാം സിംഗപ്പൂരിൽ ഫാമിലി ഓഫീസുകളുണ്ട്. കുറഞ്ഞ നികുതിയും ഉയർന്ന സുരക്ഷയുമാണ് സിംഗപ്പൂരിനെ കമ്പനികൾക്ക് പ്രിയങ്കരമാക്കുന്നത്.
ഇന്ത്യക്ക് പുറത്തും സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കുന്നതെന്നാണ് സൂചന. നിരവധി വിദേശ കമ്പനികളുമായി റിലയൻസ് ഇടപാട് പ്രഖ്യാപിച്ചിരുന്നു. ഇത് ആഗോളരംഗത്തേക്ക് റിലയൻസ് ചുവടുവെക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.