മുകേഷ്​ അംബാനിയുടെ സമ്പത്തിൽ 73 ശതമാനം വർധന; 13ാം വർഷവും ഇന്ത്യയിലെ സമ്പന്നൻ

 മുംബൈ: റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി തുടർച്ചയായ 13ാം വർഷവും ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമതെത്തി. ഫോബ്​സി​െൻറ സമ്പന്നരു​െട പട്ടികയിലാണ്​ അംബാനി ഒന്നാമതെത്തിയത്​. 37.3 ബില്യൺ ഡോളറാണ്​ അംബാനിയുടെ സമ്പത്തിലുണ്ടായ വർധനവ്​. 73 ശതമാനം ഉയർച്ചയാണുണ്ടായത്​. ഇതോടെ അംബാനിയുടെ ആകെ സമ്പത്ത്​ 88.7 ബില്യൺ ഡോളറായി ഉയർന്നു.

കോവിഡ്​ 19ഉം തുടർന്നുണ്ടായ ലോക്​ഡൗണും ഇന്ത്യയിലെ സമ്പന്നരെ കാര്യമായി ബാധിച്ചിട്ടില്ലെന്ന്​ ഫോബ്​സി​െൻറ കണക്കുകളിൽ നിന്ന്​ വ്യക്​തമാകും. 14 ശതമാനം ഉയർച്ചയാണ്​ സമ്പന്നർക്കുണ്ട്​​. ഫോബ്​സി​െൻറ പട്ടികയിൽ 25.2 ബില്യൺ ഡോളറി​െൻറ ആസ്​തിയോടെ ഗൗതം അദാനിയാണ്​ രണ്ടാം സ്ഥാനത്ത്​. 61 ശതമാനത്തി​െൻറ ഉയർച്ച അദാനിക്കുണ്ടായി. 20.4 ബില്യൺ ഡോളർ ആസ്​തിയോടെ എച്ച്​.സി.എൽ ചെയർമാൻ ശിവ്​ നാടാറാണ്​ മൂന്നാം സ്ഥാനത്ത്​.

ലോക്​ഡൗണിനിടയിലും റിലയൻസി​െൻറ ഓഹരികളുടെ മൂല്യം ഉയർന്നിരുന്നു. 20 ബില്യൺ​ ഡോളറി​െൻറ നിക്ഷേപമാണ്​ റിലയൻസി​െൻറ ടെലികോം വിഭാഗമായ ജിയോയിലുണ്ടായത്​. നിലവിൽ റിലയൻസ്​ റീടെയിലിലേക്കും വലിയ രീതിയിൽ നിക്ഷേപമെത്തുന്നുണ്ട്​. ഇതുവരെ 5 ബില്യൺ ഡോളറി​െൻറ നിക്ഷേപം റിലയൻസ്​ റീടെയിലിലുണ്ടായി. ഇതെല്ലാം അംബാനിക്ക്​ ഗുണകരമായി.

Tags:    
News Summary - Mukesh Ambani with 73 per cent rise in net worth stays India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.