ഇന്ത്യയിലേക്ക്​ 5ജി എത്തിക്കാൻ മുകേഷ്​ അംബാനി; ക്വാൽകോമുമായി കരാർ

മുംബൈ: ഇന്ത്യയിലേക്ക്​ 5ജി സേവനം എത്തിക്കാനൊരുങ്ങി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോ. അതിവേഗതയിലുള്ള നെറ്റ്​വർക്ക്​ രാജ്യത്തെത്തിക്കാൻ ജിയോ ക്വാൽകോമുമായി കരാറൊപ്പിട്ടു. യു.എസ്​ കമ്പനിയായ റാഡിസിസും ഉദ്യമത്തിൽ പങ്കാളിയാവും.

കഴിഞ്ഞ ദിവസം രാത്രിയാണ്​ ക്വാൽകോമും ജിയോയും ഇതുമായി ബന്ധപ്പെട്ട സംയുക്​ത പ്രസ്​താവന പുറത്തിറക്കിയത്​. ഇരു കമ്പനികളും ചേർന്ന്​ ഇന്ത്യയിൽ അതിവേഗ 5ജി നെറ്റ്​വർക്കിനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​.

അതേസമയം, ഇന്ത്യയിൽ 5ജി സ്​പെക്​ട്രം ലേലം ഇനിയും നടന്നിട്ടില്ല. അതിന്​ മുമ്പ്​ തന്നെ 5ജി എത്തിച്ച്​ വിപണിയിൽ മേധാവിത്വം നേടാനാണ്​ ജിയോയുടെ ശ്രമം. 5ജി സംവിധാനം ഒരുക്കു​േമ്പാൾ ചൈനീസ്​ കമ്പനികളെ ഒഴിവാക്കുമെന്ന്​ റിലയൻസ്​ പ്രഖ്യാപിച്ചത്​ നേരത്തെ വാർത്തകൾ സൃഷ്​ടിച്ചിരുന്നു.

ഇന്ത്യയിൽ 5ജി എത്തിയാൽ മറ്റ്​ കമ്പനികൾക്ക്​ കൂടി അത്​ നൽകുമെന്നും മുകേഷ്​ അംബാനി അറിയിച്ചിട്ടുണ്ട്​. നാല്​ വർഷം മുമ്പാണ്​ സൗജന്യമായി കോളുകളും ഡാറ്റയും നൽകി ജിയോ ഇന്ത്യൻ വിപണിയിൽ അവതരിച്ചത്​. അ​തിവേഗം കമ്പനി ഇന്ത്യയിൽ വേരുറപ്പിക്കുകയായിരുന്നു. നിലവിൽ ഉപയോക്​താക്കളുടെ എണ്ണത്തിൽ ലോകത്ത്​ രണ്ടാം സ്ഥാനത്താണ്​ ജിയോ.

Tags:    
News Summary - Mukesh Ambani's Jio Teams Up With Qualcomm To Ready 5G In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.