മുംബൈ: ഇന്ത്യയിലെ ഒരു കമ്പനിയും കൈവരിക്കാത്ത നേട്ടം സ്വന്തമാക്കി റിലയൻസ്. ഫോർച്യുൺ ഗ്ലോബൽ 500 ലിസ്റ്റിൽ ആദ്യ 100 സ്ഥാനങ്ങളിലൊന്നിൽ റിലയൻസ് ഇടംപിടിച്ചു. കമ്പനികളുടെ വരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. 86.2 ബില്യൺ ഡോളറാണ് റിലയൻസിെൻറ വരുമാനം.
2020ലെ റാങ്കിങ് പ്രകാരം റിലയൻസിന് 96ാം സ്ഥാനമാണുള്ളത്. 2020 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഫോർച്യുൺ 500 ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. 151ാം റാങ്കുളള ഇന്ത്യൻ ഓയിൽ കോർർപ്പറേഷനും 190ാം സ്ഥാനത്തുള്ള നാച്ചുറൽ ഗ്യാസ് കോർപ്പറേഷനുമാണ് ആദ്യ 200ൽ ഇടംപിടിച്ച മറ്റ് കമ്പനികൾ. 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എസ്.ബി.ഐ 221ാം റാങ്ക് നേടി.
അമേരിക്കൻ റീടെയിൽ കമ്പനിയായ വാൾമാർട്ടാണ് ഒന്നാം സ്ഥാനത്ത്. 524 ബില്യൺ ഡോളറാണ് വാൾമാർട്ടിെൻറ വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.