ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. മുകേഷ് അംബാനിക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷ നൽകുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷയാണ് നേരത്തെയുണ്ടായിരുന്നത്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വീടിന് സമീപത്തുവെച്ച് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അംബാനിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ നിർദേശമുണ്ടായിരുന്നു.
ഇസഡ് പ്ലസ് കാറ്റഗറിയിൽ 10 എൻഎസ്ജി കമാൻഡോകൾ അടക്കം 55 ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുക. ഒരോ കമാൻഡോകളും ആയോധന കലകളിൽ പരിശീലനം ലഭിച്ചിട്ടുണ്ടാവും. എക്‌സ്, വൈ, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിലാണ് സുരക്ഷ ഏർപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.