ന്യൂഡൽഹി: ആഭ്യന്തര റിപ്പോർട്ടിനെ തുടർന്ന് നഷ്ടമായ വിശ്വാസം തിരികെ പിടിക്കാൻ കാമ്പയിനുമായി നെസ്ലെ. ഇന്ത്യയിലാണ് കമ്പനി കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുന്നത്. നെസ്ലെയുടെ ഉൽപന്നങ്ങളെ സംബന്ധിച്ച അഭിപ്രായം അറിയിക്കാമെന്ന് പത്ര പരസ്യങ്ങളിലൂടെയാണ് കമ്പനി വ്യക്തമാക്കിയത്.
നെസ്ലെയുടെ ഉൽപന്നനങ്ങളായ നെസ്കഫേ കോഫി, മഞ്ച് ചോക്ലേറ്റ് എന്നിവയാണ് ഇത്തരത്തിൽ പരസ്യം നൽകിയിരിക്കുന്നത്. നെസ്ലെയുടെ ഭൂരിപക്ഷം ഉൽപന്നങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. കമ്പനി വിൽക്കുന്നതിൽ ചെറിയൊരു ശതമാനം ഉൽപന്നങ്ങളെ കുറിച്ച് മാത്രമാണ് ആക്ഷേപം നില നിൽക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു.
മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ്ലെയുടെ അഭ്യന്തര റിപ്പോർട്ടാണ് പുറത്ത് വന്നത്. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകൾ മറികടക്കാനായുള്ള നടപടികളിലാണ് കമ്പനിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസിെൻറ റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഉയർന്ന തസ്തികകളിലുള്ള എക്സിക്യൂട്ടീവുകൾക്ക് അയച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ചോക്ളേറ്റുകൾ അടക്കമുള്ള 60 ശതമാനം നെസ്ലെ ഉൽപന്നങ്ങളും ആരോഗ്യസ്ഥിതിക്ക് ഗുണകരമാകുന്നതല്ല എന്നാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, കോഫി, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചില തരം ഉൽപന്നങ്ങൾ എത്രതന്നെ ആരോഗ്യകരമാക്കാൻ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്ലെ പറയുന്നു. കമ്പനിയുടെ 37 ശതമാനം ഉൽപന്നങ്ങൾ ആസ്ട്രേലിയയിലെ ഫുഡ് റേറ്റിങ്ങിൽ 5ൽ 3.5 സ്റ്റാറിൽ അധികം നേടിയിട്ടുണ്ട്. കമ്പനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ മികച്ച ഗുണനിലവാരം പുലർത്തുന്നായി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.