അദാനിക്ക് വീണ്ടും തിരിച്ചടി; കമ്പനിയിലെ മുഴുവൻ ഓഹരികളും വിറ്റ് നോർവേ വെൽത്ത് ഫണ്ട്

ലണ്ടൻ: അദാനി ഗ്രൂപ്പിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ച് നോർവേ വെൽത്ത് ഫണ്ട്. 1.35 ട്രില്യൺ ഡോളർ മൂല്യമുള്ള നോർവേ വെൽത്ത് ഫണ്ടാണ് ഓഹരികൾ വിറ്റഴിച്ചത്. ദീർഘകാലമായി അദാനി ഗ്രൂപ്പിനെ നിരീക്ഷിച്ച് വരികയാണെന്ന് വെൽത്ത് ഫണ്ട് മേധാവി ക്രിസ്റ്റഫർ റെറ്റ് പറഞ്ഞു.

അഞ്ചോളം അദാനി കമ്പനികളിൽ 2014 മുതൽ നോർവേ വെൽത്ത് ഫണ്ടിന് നിക്ഷേപമുണ്ട്. 2022ഓടെ നിക്ഷേപം മൂന്നോളം കമ്പനികളിലാക്കി ചുരുക്കിയിരുന്നു. അദാനി പോർട്സിലും കമ്പനിക്ക് നിക്ഷേപമുണ്ടയിരുന്നു. വർഷാവസാ​നത്തോടെ അദാനി ഗ്രൂപ്പിലെ നിക്ഷേപം വീണ്ടും ചുരുക്കിയെന്നും ഇപ്പോൾ കമ്പനിയിൽ നിക്ഷേപമില്ലെന്നും നോർവേ വെൽത്ത് ഫണ്ട് വ്യക്തമാക്കി.

2022 അവസാനത്തിൽ അദാനി ഗ്രീൻ എനർജിയിൽ 52.7 മില്യൺ ഡോളറും അദാനി ടോട്ടൽ ഗ്യാസിൽ 83.6 മില്യണും അദാനി പോർട്സിൽ 63.4 മില്യൺ ഡോളറുമാണ് വെൽത്ത് ഫണ്ടിനുണ്ടായിരുന്ന നിക്ഷേപം. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികളുടെ വില വൻതോതിൽ ഇടിഞ്ഞിരുന്നു. ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത തകർച്ചയാണ് അദാനി ഗ്രൂപ്പ് അഭിമുഖീകരിക്കുന്നത്.

Tags:    
News Summary - Norway wealth fund has sold its stakes in Adani companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.