റാഡിയയുടെ ഓഡിയോ ടേപ്പ്: രത്തൻ ടാറ്റ നൽകിയ ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: നീര റാഡിയയുടെ ഫോൺകോളിന്റെ ഓ​ഡിയോ ടേപ്പ് ചോർന്ന സംഭവത്തിൽ രത്തൻ ടാറ്റ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നു. എട്ട് വർഷത്തിന് ശേഷമാണ് ഹരജി വീണ്ടും കോടതി പരിഗണിക്കുന്നത്. 2010ലാണ് ഓഡിയോ ടേപ്പുകൾ ചോർന്നത്. ഇത് തന്റെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് 2011ലാണ് രത്തൻ ടാറ്റ ഹരജി നൽകിയത്.

വ്യവസായികൾ, മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായുള്ള നീര റാഡിയയുടെ ഫോൺ സംഭാഷണങ്ങളാണ് ചോർന്നത്. നീരയുടെ പബ്ലിക് റിലേഷൻസ് സ്ഥാപനമായ വൈഷ്ണവി കോർപ്പറേറ്റ് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ടവരുടെ സന്ദേശങ്ങളാണ് പുറത്തായത്.

ടേപ്പുകൾ എങ്ങനെയാണ് ചോർന്നതെന്ന് സർക്കാർ വിശദീകരിക്കുന്ന റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് 2012ൽ രത്തൻ ടാറ്റ കോടതിയെ സമീപിച്ചിരുന്നു. 2010ലാണ് രത്തൻ ടാറ്റ ഉൾപ്പടെ വ്യവസായികളുമായുള്ള നീര റാഡിയയുടെ സംഭാഷണം പുറത്ത് വന്നത്.

Tags:    
News Summary - On Ratan Tata's Plea Linked To Radia Tapes, Supreme Court Hearing Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.